---
title: "കഥകളി ആടുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു."
english_title: "The young man collapsed and died while playing kathakali."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137030/The young man collapsed and died while playing kathakali."
published_at: "2023-08-07T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d06e88e064c_Picsart_23-08-07_09-38-52-505.png"
keywords: []
---

# കഥകളി ആടുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

> **Lead Summary:** എടയ്ക്കാട്ടുവയൽ... കഥകളി ആടുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.എടക്കാട്ടുവയൽ കൊല്ലംനിരപ്പെൽ മഹിപാൽ,രതി ദമ്പതികളുടെ ഏക മകനാണ് രഘുനാഥ്.

## Article Content

എടയ്ക്കാട്ടുവയൽ... കഥകളി ആടുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.എടക്കാട്ടുവയൽ കൊല്ലംനിരപ്പെൽ മഹിപാൽ,രതി ദമ്പതികളുടെ ഏക മകനാണ് രഘുനാഥ്.

കഥകളി കലാകാരൻ കഥകളി അവതരിപ്പിക്കുന്നിടെ ആണ് വേദിയിൽ കുഴഞ്ഞുവീണത്. എടയ്ക്കാട്ടുവയൽ സ്വദേശി ആർഎൽവി രഘുനാഥ് മഹിപാൽ ആണ് മരിച്ചത്. ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് മരണം. പുലർച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചേർത്തല കെവിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137030/The young man collapsed and died while playing kathakali.)